ട്രെയിന്‍ യാത്രക്കാരികളുടെ സുരക്ഷ: ജി.ഐ.ഒ നിവേദനം സമര്‍പിച്ചു

കോഴിക്കോട്‌: ട്രെയിന്‍ യാത്രക്കിടെ സ്‌ത്രീകളനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ ജി.ഐ.ഒ കേരള എം.കെ. രാഘവന്‍ എം.പി.ക്ക്‌ നിവേദനം നല്‍കി. സംസ്ഥാനത്തെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലെ യാത്രക്കിടയില്‍ നടത്തിയ ഒപ്പ്‌ ശേഖരവും അഭിപ്രായ ശേഖരവും അതോടൊപ്പം സമര്‍പിച്ചു. അടുത്ത്‌ ചേരുന്ന റെയില്‍വേയുടെ കമ്മിറ്റി യോഗത്തില്‍ ഇത്‌ പരിഗണിക്കുമെന്നും പരിഹാരത്തിന്‌ ശ്രമിക്കുമെന്നും എം.പി ജി.ഐ.ഒ സംഘത്തെ അറിയിച്ചു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തന്നെ സ്‌ത്രീകള്‍ക്കായി റിസര്‍വേഷന്‍ സീറ്റുകളും റിസേര്‍വ്‌ഡ്‌ ക്യാബിനുകളും ഉണ്ടായിരിക്കുക, ലേഡീസ്‌ കമ്പാര്‍ട്ട്‌മെന്റിന്‌ പ്രത്യേക കളര്‍കോഡ്‌ നല്‍കുക, ലേഡീസ്‌ കമ്പാര്‍ട്ട്‌മെന്റ്‌ ബോഗികളുടെ നടുവിലായി സ്ഥാപിക്കുക, വനിതാപോലീസിന്റെ സഹായം എപ്പോഴും ട്രെയിനില്‍ ലഭ്യമാക്കുക. എന്നീ ആവശ്യങ്ങളാണ്‌ ജി.ഐ.ഒ ഉന്നയിച്ചത്‌.  സൗമ്യ മരണമടഞ്ഞിട്ട്‌ ഒരു വര്‍ഷം തികഞ്ഞിട്ടും പര്യാപ്‌തമായ നടപടികളൊന്നും സ്വീകരിക്കാതെ റെയില്‍വേ സ്‌ത്രീ യാത്രക്കാരോട്‌ കാണിക്കുന്നത്‌ കടുത്ത അപരാധമാണെന്ന്‌ ജനറല്‍ സെക്രട്ടറി റുക്‌സാന അറിയിച്ചു. റുക്‌സാനയോടൊപ്പം സെക്രട്ടറി എ. നജ്‌ദ, സംസ്ഥാന സമിതി അംഗം എ.കെ ഫാസില എന്നിവരുമുണ്ടായിരുന്നു. 

Share:
Leave a Comment