ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു
കണ്ണൂര്‍: ജി.ഐ.ഒ കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ 'ഇസ്ലാമോഫോബിയ: വോയ്‌സ് ഓഫ് മുസ് ലിം വിമന്‍' കാമ്പയിന്‍ ഭാഗമായി ഓപ്പണ്‍ ഫോറം യൂണിറ്റി സെന്ററില്‍ വെച്ച് നടന്നു. പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റ് ഡോ.സുരേന്ദ്രനാഥ് , ആകാശവാണി പ്രോഗ്രാം ഓഫീസര്‍ ബാലചന്ദ്രന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി മഖ്ബൂല്‍ കെ.എം, റഷീദ.കെ.എം എന്നിവര്‍ സംസാരിച്ചു. മുസ്‌ലിം വിരോധം സമൂഹത്തില്‍ സൃഷ്ടിക്കാനുള്ള ശ്രമം ഒളിഞ്ഞും തെളിഞ്ഞും കുറേ കാലമായി നമ്മുടെ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ ഒറ്റപെടുത്താനുള്ള ശ്രമം ഭരണകൂടങ്ങളില്‍ നിന്നു തന്നെ ഉണ്ടായി വന്നിട്ടുണ്ടെന്നും അതിന്റെ ഭാഗമായി നടത്തുന്ന ശ്രമങ്ങളെ നാം തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യണമെന്ന് ഓപണ്‍ ഫോറം അഭിപ്രായപ്പെട്ടു. ഫര്‍സീന വിഷയാവതരണം നടത്തി. ഏരിയ പ്രസിഡന്റ് ഖദീജ ഷെറോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍, ഖന്‍സാ ചര്‍ച്ച നിയന്ത്രിച്ചു. ജുമാന പ്രാര്‍ത്ഥനയും ആരിഫ സ്വാഗതവും ഹഫ്‌ന നന്ദിയും അര്‍പ്പിച്ചു.