'ഇന്‍ക്വസ്റ്റ്' വായനദിന ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

പാലക്കാട്: വായനദിനത്തോടനുബന്ധിച്ച് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ഫൈന്‍ സെന്റെറില്‍ വെച്ച് ജില്ലയിലെ വിവിധ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്റെറി വിദ്യാര്‍ഥിനികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. ഹൈസ്‌ക്കൂള്‍ തലത്തില്‍ മോഡല്‍ ഹൈസ്‌ക്കൂള്‍ പേഴുംക്കര, എ.എസ്.എം.എ.എച്ച്.എസ്.എസ്.ആലത്തൂര്‍, ഇസ്ലാമിക്ക് സ്‌ക്കൂള്‍ പുതുനഗരം, മോഡല്‍ സെന്റെറല്‍ സ്‌ക്കൂള്‍ ആലത്തൂര്‍, എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഹയര്‍ സെക്കന്റെറി വിഭാഗത്തില്‍ പാലക്കാട് ഇസ്ലാമിയ കോളേജ് പേഴുങ്കര, എം.ഇ.എസ്.കോളേജ് എന്നിവ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി വനിത ജില്ലാ പ്രസിഡന്റ് സഫിയ അടിമാലി, പി.എസ്.അബൂ ഫൈസല്‍ മാസ്റ്റര്‍, എം.എ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസിയ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമയ്യ സുലൈമാന്‍, റഷാന ആലത്തൂര്‍, റുമൈഷ, ഹംന, നജ്‌ല എന്നിവര്‍ നേതൃത്വം നല്‍കി.
Share: