മുസ്‌ലിം സ്ത്രീ, വസ്ത്രധാരണവും കേരള നവോത്ഥാനവും സെമിനാര്‍ സംഘടിപ്പിച്ചു

പാലക്കാട്. മുസ്‌ലിം വിമന്‍സ് കൊളോക്കിയത്തിന്റെ പ്രചരണാര്‍ത്ഥം ജി.ഐ.ഒപാലക്കാട് ജില്ല കമ്മിറ്റി മുസ്‌ലിം സ്ത്രീ, വസ്ത്രധാരണവും കേരള നവോത്ഥാനവും സെമിനാര്‍ സംഘടിപ്പിച്ചു. 'മുസ്ലീം സ്ത്രീ, വസ്ത്രധാരണവും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ ഡോ: ജമീല്‍ അഹമ്മദ് സംസാരിച്ചു. മുസ്ലിം സ്ത്രീ: ഇന്നലകളുടെ നവോത്ഥാന ചരിത്രം മുഫീദ വല്ലപ്പുഴ പേപ്പര്‍ പ്രസന്റേഷന്‍ നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി, വനിത വിഭാഗം ജില്ല സെക്രട്ടറി ഹബീബ മൂസ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഉമര്‍ ആലത്തൂര്‍, എസ്.ഐ.ഒ പ്രസിഡന്റ് ഫാസില്‍ മജീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അമീറ പട്ടാമ്പി, സഫിയ അടിമാലി, സുമയ്യ സുലൈമാന്‍, ശഹന അഷ്‌റഫ്, ശഹ്മ ഹമീദ്, ഹനാന്‍ പി.നസീര്‍, നൗഷാദ് മുഹ്യുദ്ദീന്‍, നാഫില എന്നിവര്‍ സംസാരിച്ചു.