തിരുവനന്തപുരം: ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ ക്രെസന്റ് എജു വില്ലയില്‍ പ്രോട്ടീന്‍ '17 അവധിക്കാല പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദാ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിത ജില്ലാ സമിതിയംഗം ജുനൈദ ,മുന്‍ ജി.ഐ.ഒ സംസ്ഥാന സമിതിയംഗം അമീന, ക്രെസന്റ് എജു വില്ല സെക്രട്ടറി നിസ്താര്‍, ക്രെസന്റ് എജു വില്ല എ.ഒ സജീര്‍, പ്രിന്‍സിപ്പല്‍ മന്‍സൂര്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് മുഫീദ ഫര്‍സാന അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി നിത സ്വാഗതം പറഞ്ഞു. ഷര്‍ഹാന ഖിറാഅത്ത് നിര്‍വഹിച്ചു. ഹന്ന (ഐസ് ബ്രേക്കിംഗ്), എ.എ.ജവാദ് (ഖുര്‍ആന്‍ ജീവിതത്തിന്റെ വഴികാട്ടി), ഹിഷാം സര്‍ (പ്രവാചകനിലൂടെ), ഫാസില്‍ അബ്ദു (പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്പ്), നൗഫ (യോഗ), നസീം (വിശ്വാസവും സ്വഭാവഗുണങ്ങളും), സുലൈമാന്‍ (മനുഷ്യനും ആത്മീയതയും), ഷഹീര്‍ മൗലവി (ആരാധന വിഷയങ്ങള്‍), അഷ്‌കര്‍ കബീര്‍ (പ്രകൃതിയിലേക്ക് യാത്ര - പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ടോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസെര്‍ച്ച് ഇന്‍സ്റ്റിട്യൂഷന്‍), തസ്‌നി (ഇന്‍ട്രൊ -വീ കാമ്പയിന്‍)തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. വിവിധ കലാകായിക മത്സരങ്ങളുംനടക്കുകയുണ്ടായി.
സമാപന സെഷന്‍ ജമാഅത്തെ ഇസലാമി വനിത ജില്ലാ പ്രസിഡന്റ് നസീമ ഉദ്ഘാടനം ചെയ്ത് സമാപന പ്രഭാഷണം നടത്തി. മുഫീദ ഫര്‍സാന അധ്യക്ഷത വഹിച്ച പരിപാടിയില്‍ തമീമ അവറുകള്‍ ആശംസ പറഞ്ഞു. കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൂടാതെ എസ്. എസ്.എല്‍.സി യില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നാല് കുട്ടികള്‍ക്ക് സമ്മാനം നല്‍ക്കുകയും നെറ്റ് യോഗ്യത നേടിയ ജില്ലാ സമിതിയംഗം റുബീന, സെററ് യോഗ്യത നേടിയ ഹുസ്‌ന ,ഡിഗ്രിക്ക് ക്ക് റാങ്ക് നേടിയ ഹുദ തുടങ്ങിയവരെയും ജി.ഐ.ഒ ആദരിക്കുകയും ചെയ്തു.പ്രോഗ്രാം കണ്‍വീനര്‍ റുബീന നന്ദിപറഞ്ഞു.